കുവൈത്ത് സിറ്റി: രാജ്യത്തെ തപാൽ മേഖലയും ഫൈബർ ശൃംഖലയും സ്വകാര്യവത്കരിക്കാനൊരുങ്ങി കുവൈത്ത്. ഒരു അറബിക് ദിനപത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് us postal service. സ്വകാര്യ വത്കരണത്തിന്റെ നടപടിക്രമങ്ങൾ നിലവിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അധികാരികൾ പ്രത്യേക പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക വ്യവസ്ഥകൾ പൂർത്തീകരിക്കുകയും വേണം. രണ്ട് മേഖലകളുടേയും സ്വകാര്യവൽക്കരണം സംബന്ധിച്ച സമഗ്രമായപഠനം പൂർത്തിയായാൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ വേണ്ടി ഈ പഠന റിപ്പോർട്ട് മന്ത്രിതല സമിതിക്ക് സമർപ്പിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR