കുവൈത്ത് സിറ്റി : കുവൈത്തിൽ സ്കൂൾ ബസ്സിൽ നിന്ന് തെറിച്ചുവീണ് ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഗുരുതരം പരിക്ക് airporter shuttle. സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് ഓടിസം ബാധിച്ച നാല് വയസ്സുകാരനാണ് ബസ്സിൽ നിന്ന് തെറിച്ചു വീണത്. ബസിന്റെ പിൻ വാതിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. അല്ലെങ്കിൽ ബസ്സിന്റെ വീൽ കുട്ടിയുടെ തലക്ക് മുകളിലൂടെ കയറുമായിരുന്നെന്നാണ് ദൃസാക്ഷികൾ പറയുന്നത്. അബൂ ഫത്തീറ പ്രദേശത്താണ് സംഭവം. നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതനിടയിലാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ മുഖത്തും കണ്ണുകൾക്കുമാണ് പരുക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർക്ക് പുറമെ കുട്ടികളെ പരിചരിക്കുന്നതിനായി നിയോഗിച്ച മറ്റു ജീവനക്കാരും ബസിൽ ഉണ്ടായിരിന്നെങ്കിലും ഇവരുടെ ശ്രദ്ധക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ ആഭ്യന്തര മന്ത്രാലയത്തിലും ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലും പരാതി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്‌കൂൾ വാഹനങ്ങളിൽ നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl