കുവൈത്ത് സിറ്റി; കുവൈത്തിൽ എണ്ണ മേഖലയിലെ പ്രവാസി ജീവനക്കാർക്കും ഇനി മുതൽ അവധി ദിവസങ്ങൾ എൻക്യാഷ് ചെയ്യാം oil price bloomberg. ഇത്തരത്തിൽ അവധി ദിവസങ്ങൾ എൻക്യാഷ് ചെയ്യാൻ കഴിയുന്നവരുടെ പട്ടികയിൽ കുവൈറ്റ് പൗരന്മാരും പ്രവാസികളും ഉൾപ്പെടുന്നതായി ഒരു പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച്, പ്രവാസികളെ ഒഴിവാക്കുന്നതിനുള്ള ഈ തീരുമാനത്തിലെ ഏത് ഭേദഗതിക്കും കെപിസി ഡയറക്ടർ ബോർഡിൽ നിന്ന് പുതിയ തീരുമാനം ആവശ്യമായി വരും. സ്ഥിരം തൊഴിലാളികൾ ,കുവൈറ്റികളും പ്രവാസികളും ഉൾപ്പെടെ ഏകദേശം 13,000 മുതൽ 14,000 വരെ ജീവനക്കാർക്ക് അവധി ദിവസങ്ങൾ എൻക്യാഷ് ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കും. നിലവിൽ പദ്ധതി സജ്ജമായി സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാൻ കാത്തിരിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl