കുവൈറ്റ് സിറ്റി; പ്രവാസികളെ വിവാഹം കഴിച്ച കുവൈറ്റിലെ സ്ത്രീകളുടെ കണക്കുകൾ പുറത്ത് proxy marriage. വിദേശികളെ വിവാഹം കഴിച്ച കുവൈറ്റ് സ്ത്രീകളുടെയും വിദേശ പൗരന്മാരിൽ അവർക്ക് ജനിച്ച കുട്ടികളുടെയും കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2022 ജൂൺ അവസാനത്തെ കണക്കനുസരിച്ച് കുവൈറ്റ് അല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച കുവൈറ്റ് സ്ത്രീകളുടെ എണ്ണം 15,100 ആണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 19,429 കുവൈറ്റ് വനിതകൾ കുവൈറ്റികളല്ലാത്തവരെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ 17,429 കുവൈറ്റ് വനിതകളും പാശ്ചാത്യ പൗരന്മാരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
688 പേർ ഏഷ്യൻ പൗരന്മാരെ വിവാഹം കഴിച്ചിട്ടുണ്ട്. 379 കുവൈറ്റ് വനിതകൾ വടക്കേ അമേരിക്കക്കാരെയും 246 കുവൈറ്റ് യുവതികൾ യൂറോപ്യൻ പൗരന്മാരെയും 57 പേർ സൗത്ത് അമേരിക്കൻ പൗരന്മാരെയും 49 പേർ ആഫ്രിക്കൻ പൗരന്മാരെയും ആണ് വിവാഹം ചെയ്തിരിക്കുന്നത്. കുവൈറ്റ് സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച് കുട്ടികളില്ലാത്ത കുവൈറ്റ് വനിതകളുടെ എണ്ണം 4,329 ആണ്. വിദേശ പൗരന്മാരെ വിവാഹം കഴിച്ച് ഒരു കുട്ടിയുള്ള 2,552 കുവൈറ്റ് സ്ത്രീകളും രണ്ട് കുട്ടികളുള്ള 2,571 പേരും മൂന്ന് കുട്ടികളുള്ള 2,519 സ്ത്രീകളുമുണ്ട്. വിദേശ പൗരന്മാരെ വിവാഹം കഴിച്ച 2,282 കുവൈറ്റ് സ്ത്രീകൾക്ക് നാല് കുട്ടികളും 1,915 പേർക്ക് അഞ്ച് കുട്ടികളും 1,249 പേർക്ക് ആറ് കുട്ടികളും 894 പേർക്ക് ഏഴ് കുട്ടികളും 527 പേർക്ക് എട്ട് കുട്ടികളും 324 പേർക്ക് ഒമ്പത് കുട്ടികളും 267 പേർക്ക് ഒമ്പതിൽ കൂടുതൽ കുട്ടികളുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl