കുവൈത്ത് സിറ്റി: ഫർവാനിയയിൽ മൂന്ന് മൊബൈൽ ഫോൺ സ്റ്റോറുകൾ തകർത്ത് കവർച്ച നടത്തിയ പ്രതിക്കായി അന്വേഷണം തുടങ്ങി iphone 12 pro max used. കൈയുറയും മാസ്കും ധരിച്ചെത്തിയ മോഷ്ടാവ് 15ഓളം സ്മാർട്ട്ഫോണുകളും ഐപാഡുകളുമാണ് കവർന്നത്. ഏകദേശം 5000 ദിനാർ വിലയുള്ള സ്മാർട്ട്ഫോണുകളും ഐപാഡുകളുമാണ് നഷ്ടപ്പെട്ടത്. കൈയുറയും മാസ്കും ധരിച്ച മോഷ്ടാവ് കടയുടെ വാതിലുകൾ തകർത്ത് അകത്ത് കടക്കുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ച നാലോടെയാണ് ആദ്യ കടയിൽ മോഷണം നടന്നതെന്നാണ് വിവരം. പിന്നീട് രണ്ടു മണിക്കൂറിന് ശേഷം മറ്റു രണ്ട് കടകളിലും മോഷണം നടന്നതായാണ് വിവരം. സ്റ്റോർ ഉടമകൾ ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc