കുവൈറ്റ് സിറ്റി;ഫറാ അക്ബർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ഉത്തരവിനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അപ്പീൽ നൽകി divorce papers. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് അപ്പീലിലെ ആവശ്യം. തുടർന്ന് ഫറാ അക്ബർ വധക്കേസ് നവംബർ 28-ന് പരിഗണിക്കാൻ കാസേഷൻ കോടതി തീരുമാനിച്ചു. ആസൂത്രിതമായ കൊലപാതകത്തിന്റെ ഘടകങ്ങൾ പരിഗണിച്ച് പ്രതിയെ തൂക്കിലേറ്റണമെന്നാണ് അപ്പീലിൽ പറയുന്നത്.. ജഡ്ജി നാസർ അൽഹയ്ദ് അധ്യക്ഷനായ ക്രിമിനൽ അപ്പീൽ കോടതിയാണ് കുവൈറ്റ് പൗരയായ ഫറാ അക്ബറിന്റെ കൊലപാതകിയുടെ വധശിക്ഷ റദ്ദാക്കി കൊണ്ട് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിഭാഗം അഭിഭാഷകൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഖത്താൻ ആണ് അപ്പീൽ നൽകിയത്. 2021 മാർച്ച് 13ന് സഹ്‌റ പ്രദേശത്ത് നിന്നാണ് ഫറയെ തട്ടിക്കൊണ്ടുപോയത്. ഇരയുടെ വാഹനത്തിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ച ശേഷം ആസൂത്രിതമായായിരുന്നു തട്ടിക്കൊണ്ടു പേകൽ. പിന്നീട് ബലപ്രയോഗത്തിലൂടെ മറ്റൊരിടത്തേക്ക് കൊണ്ടു പോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ട് തന്നെ ശിക്ഷാ വകുപ്പുകൾ പ്രകാരം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നും, ഇരയുടെ കുടുംബത്തിന് അവർ വരുത്തിയ മാനസിക പ്രയാസങ്ങൾക്കുള്ള നഷ്ടപരിഹാരമായി 5,001 ദിനാർ താൽക്കാലിക നഷ്ടപരിഹാരം നൽകാൻ പ്രതികൾ ബാധ്യസ്ഥരാണെന്നും അഭിഭാഷകൻ അൽ-ഖത്താൻ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc