കുവൈറ്റ്;കുവൈത്തിൽ പ്രെട്രോളിയം റിഫൈനറിയിൽ തീപിടുത്തം knpc recruitment agency. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അൽ-അഹമ്മദി റിഫൈനറിയിലാണ് തീ പടർന്നത്. ഗ്യാസ് ലിക്വിഫാക്ഷൻ പ്ലാന്റിലെ ഗ്യാസ് യൂണിറ്റ് നമ്പർ 33 ന്റെ പമ്പുകളിലൊന്നിലാണ് തീപിടിച്ചത്. ചെറിയ രീതിയിലാണ് തീ പടർന്നതെന്നും , പരിക്കുകളൊന്നും ഇല്ലെന്നും കെഎൻപിസി പ്രസ്താവനയിൽ അറിയിച്ചു. റിഫൈനറിയിലെ കയറ്റുമതി പ്രവർത്തനങ്ങളെ തീപിടുത്തം ബാധിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കമ്പനിയുടെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീ അണച്ചതായും പ്രസ്താവനയിൽ ഉണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc