കുവൈത്ത് സിറ്റി; കുവൈത്തിൽ കുട്ടികൾക്ക് ഫാമിലി വിസ നൽകുന്നത് ആരംഭിച്ചു family visa. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കുടുംബത്തോടൊപ്പം ചേരുന്നതിനുള്ള ഫാമിലി വിസ നൽകുന്നതാണ് ആരംഭിച്ചത്. ഇതിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് തുടങ്ങി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കുട്ടികളും 5 വയസിൽ താഴെയുള്ള കുട്ടികളുമാണ് ഈ പരിധിയിൽ വരുന്നത്. ഇത്തരത്തിൽ വിസകൾ നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇമിഗ്രേഷൻ, പാസ്പോർട്ട് കാര്യ മന്ത്രാലയം അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഒരു അറബിക്ക് പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. നാളെയും ഇത്തരത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 500 ദിനാറിൽ കുറയാത്ത ശമ്പളം, കുട്ടിക്ക് 5 വയസ്സിൽ താഴെ പ്രായം, അച്ഛനും അമ്മയ്ക്കും രാജ്യത്ത് സാധുതയുള്ള താമസാനുമതി ഉണ്ടായിരിക്കുക എന്നിങ്ങനെയുള്ള നിബന്ധനകൾ പാലിച്ചുകൊണ്ടാണ് ഫാമിലി വിസ നൽകുന്നത്. എന്നാൽ, കുട്ടിക്ക് ഒരു വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ അച്ഛനും അമ്മയ്ക്കും സാധുതയുള്ള താമസാനുമതി ഉണ്ടെങ്കിൽ ശമ്പള പരിധിയിൽ ഇളവ് ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc