കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ kuwait police ആറ് യുവാക്കള്‍ പിടിയിൽ. അര്‍ദിയ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്വദേശികളായ യുവാക്കൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കങ്ങളാണ് അടിപിടിയില്‍ കലാശിച്ചത്. പിന്നീട് പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സബാഹ് അല്‍ നാസര്‍ പൊലീസ് സ്റ്റേഷനില്‍ സംഭവവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആറ് കുവൈത്തി യുവാക്കളെ അറസ്റ്റ് ചെയ്‍തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc