കുവൈത്ത് സിറ്റി; കുവൈത്തിലെ ജഹ്റയിൽ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് തൂക്കുകയർ വിധിച്ച് കോടതി kuwait court. കാസേഷൻ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2021 സപ്തംബറിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബിദൂനിയായ പ്രതി രണ്ട് മാസത്തോളം തന്റെ സഹോദരിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഈ വിവരം സഹോദരി പൊലീസിൽ അറിയിച്ചു. തുടർന്ന് ഈ വിവരം അറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ സഹോദരിയെ രക്ഷിക്കാനായി സ്ഥലത്തെത്തിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ വീടിന് പുറത്തെത്തിയതറിഞ്ഞ പ്രതി സഹോദരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരി പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച കത്തികൊണ്ട് പ്രതി പൊലീസുകാരനെയും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ഉടൻ തന്നെ പ്രതിയെ മറ്റുള്ളവർ ചേർന്ന് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc