കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ divorce papers സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീൽ കോടതിയാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കിയാണ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്. പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്. തന്റെ ജോലിസ്ഥലത്തെത്തി ഉദ്യോഗസ്ഥൻ മർദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയത്. കൂടാതെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി ഉദ്യോഗസ്ഥന്‍ പ്രവാസിയെ മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പ്രവാസിയുടെ ആരോപണങ്ങളെല്ലാം ഉദ്യോഗസ്ഥന് വേണ്ടി വാദിച്ച അഭിഭാഷകന്‍ നിഷേധിക്കുകയും വിദ്വേഷജനകമായ ആരോപണങ്ങളാണ് ഇതെന്ന് സമർദ്ധിക്കുകയും ചെയ്തു. പരാതിക്കാരനെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn