കുവൈത്ത് സിറ്റി; കുവൈത്തി യുവതിയിൽ നിന്ന് അപ്പാർട്ട്മെന്റ് divorce papers വാങ്ങാനെന്ന വ്യാജേന പണം വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ആരോപണ വിധേയരായ രണ്ട് പേരെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം മൂലം ഇരുവരും കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരെയും കോടതി വെറുതെ വിട്ടത്. ഒരു കുവൈത്തി പൗരനും ഇയാളുടെ അമ്മായിയുമാണ് കുറ്റവിമുക്തരായത്. ഖൈറാൻ പ്രദേശത്ത് ഒരു അപ്പാർട്ട്മെന്റ് വാങ്ങാനാണെന്ന് പറഞ്ഞാണ് ഇരുവരും യുവതിയിൽ നിന്ന് 40,000 ദിനാർ വാങ്ങിയത്. ചാലറ്റിന്റെ ചിത്രം ഉൾപ്പെടെ കാണിച്ച് യുവതിയെ ഇരുവരും വഞ്ചിച്ചെന്ന കുറ്റമാണ് പ്രേസിക്യൂഷൻ ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. തുക കൈമാറിയ ശേഷം യുവതി ചാലറ്റ് വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, ഈ കേസ് വഞ്ചാനക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ആരോപണ വിധേയരായവരുടെ അഭിഷാകന്റെ വാദം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn