choleraകുവൈത്തിൽ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാൾ സുഖം പ്രാപിച്ച് choleraആശുപത്രി വിട്ടു.ജഹ്റ ആശുപത്രി ഡയറക്ടർ ഡോ.ജമാൽ അൽ-ദുഐജ് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ചികിത്സയും പ്രതിരോധ നടപടികളും പൂർത്തിയാക്കിയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് രോഗിയെ ആശുപത്രി വിടാൻ അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇദ്ദേഹത്തിന് കോളറയുണ്ടെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. ഇറാഖ് സന്ദർശനം കഴിഞ്ഞ് എത്തിയതായിരുന്നു ഇദ്ദേഹം. കുവൈത്തി പൗരനാണ് രോ​ഗ ബാധ ഉണ്ടായത്. കോളറ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹത്തെ പ്രത്യേകം നിരീക്ഷിക്കുകയും ഐസൊലേഷൻ വാർഡിൽ ചികിത്സിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിച്ചിരുന്നു. നിലവിൽ കോളറ ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോ​ഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version