expatകുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് അവശിഷ്ടങ്ങൾ വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത്സിറ്റി; കുവൈത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് അവശിഷ്ടങ്ങൾ വീണ് പ്രവാസി തൊഴിലാളി മരിച്ചു expat. ഈജിപ്ഷ്യൻ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഷെർഖിലാണ് അപകടം നടന്നത്. ജോലിസ്ഥലത്ത് ഉണ്ടായിരുന്ന സഹപ്രവർത്തകർ മരത്തിന്റെ അവശിഷ്ടങ്ങൾ താഴോട്ട് എറിഞ്ഞെന്നും ഒരു തൊഴിലാളി താഴെയുണ്ടെന്ന് അറിഞ്ഞില്ലെന്നും സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. ​ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആഭ്യന്തരമന്ത്രാലത്തേയും ആംബുലൻസ് കോബ്രേഷനെയും അറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും കരാറുകാരെയും സൂപ്പർവൈസറയും അന്വേഷണത്തിനായി റഫർ ചെയ്യുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version