കുവൈറ്റ് സിറ്റി; ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തുകയും പ്രവാസിയെ തട്ടിക്കൊണ്ടുപോയി fake cid കൊള്ളയടിക്കുകയും ചെയ്ത പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരാനണെന്ന് കണ്ടെത്തിയ മൂന്ന് പൗരന്മാരെ കാസേഷൻ കോടതി 10 വർഷം തടവിനാണ് ശിക്ഷിച്ചത്. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പോലീസുകാരായി ആൾമാറാട്ടം നടത്തി, പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിച്ചു, എന്നിവയാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn