കുവൈറ്റ് സിറ്റി; കുവൈത്തിലെ വിവിധയിടങ്ങളിൽ മോഷണം നടത്തിയതിന് കാലങ്ങളായി പൊലീസ് തിരയുന്ന മോഷ്ടാവ് പിടിയിൽ thief. ഫുനൈറ്റീസിന്റെ ഉൾപ്രദേശത്ത് വച്ചാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച സാധനങ്ങളുമായിട്ടാണ് പ്രതി പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും പട്രോളിംഗ് നടത്തുന്നവരെ പരിക്കേൽപ്പിക്കുകയും ചെയ്തു. പെട്രോളിംഗ് വാഹനത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn