കുവൈറ്റ് സിറ്റി; കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലബോറട്ടറികളിലും thyroid test ആശുപത്രികളിലും മെഡിക്കൽ വിശകലനം നടത്താൻ ഉപയോഗിക്കുന്ന ലബോറട്ടറി കെമിക്കൽസിന്റെ ദൗർലഭ്യം നേരിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് ഇവിടങ്ങളിലെ തൈറോയ്ഡ് പരിശോധന നിർത്തി വച്ചു എന്ന വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തൈറോയ്ഡ്-ഉത്തേജക ഹോർമോണിന്റെ (ടിഎസ്എച്ച്) പരിശോധന നടത്താൻ രോഗികളെ അയയ്ക്കരുതെന്ന് ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. തൈറോയ്ഡ് പരിശോധന നടത്താൻ ഡിസ്പെൻസറികൾക്കുള്ളിൽ ഒരു ദിനാർ മാത്രമാണ് ചെലവ് വരുന്നത്. ഇതിന്റെ ഫലം ലഭിക്കാൻ ഒന്നു മുതൽ രണ്ടാഴ്ച വരെ എടുക്കും. എന്നാൽ സ്വകാര്യ ക്ലിനിക്കുകളിൽ ഈ പരിശോധന നടത്താൻ 10 ദിനാറാണ് നൽകേണ്ടത്. സ്വകാര്യ ക്ലിനിക്കുകളിൽ 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn