cyber crimeകുവൈത്തിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; പൊതുജനങ്ങൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെയാണ് ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് cyber crime. വിവിധ ഓൺലൈൻ മാർ​ഗങ്ങൾ വഴിയാണ് തട്ടിപ്പുകൾ നടക്കുന്നത്. സ്വകാര്യ വെബ്സൈറ്റിലേക്കുള്ള ലിങ്ക് ഉൾപ്പെടുന്ന സന്ദേശം അയച്ചുള്ള തട്ടിപ്പ് വരെ നടക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. സന്ദേശം ലഭിച്ചയാളുടെ അക്കൗണ്ടിൽ ഒമ്പത് മില്യൺ ഡോളർ ഉണ്ടെന്നുള്ളതായിരുന്നു സന്ദേശം. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. അടുത്തിടെ കുവൈത്ത് ആരോ​ഗ്യ മന്ത്രാലയത്തിന്റെ ലോ​ഗം അടക്കം വച്ചുള്ള ഒരു വ്യാജ സന്ദേശം വാട്സ് ആപ്പ് വഴിയും പ്രചരിച്ചിരുന്നു. കൊറോണ വൈസറിനെതിരെയുള്ള മൂന്നാമത്തെ വാക്സിനേഷൻ തുടങ്ങി എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരത്തിൽ വ്യാജ വാർത്തകളും ഓൺലൈൻ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version