കുവൈറ്റ് സിറ്റി; അൽ മുത്‌ലയിലെ ക്യാമ്പുകളിലൊന്നിൽ ആഭ്യന്തര മന്ത്രാലയം റെയ്ഡ് നടത്തി liquor. റെയ്ഡിൽ ഒരു സംഘം ഇന്ത്യക്കാർ പ്രാദേശികമായി വാറ്റിയെടുത്ത മദ്യം ഉൽപ്പാദിപ്പിച്ച് വിൽക്കുന്നതായി കണ്ടെത്തി. പ്രതിദിനം 500 കുപ്പി മദ്യമാണ് ഇവർ ഉൽപ്പാദിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സാധനങ്ങൾ സഹിതം ബന്ധപ്പെട്ട അധികാരികൾക്ക് പ്രതികളെ കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പിൽ നിർത്താൻ മേജർ ജനറൽ അബ്ദുല്ല അൽ റജീബ് ഉത്തരവിട്ടു. മദ്യം നിറച്ച 2000 കാർട്ടണുകളും ബാരലുകളും നശിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn