stem coursesജോലി വേണം; കുവൈത്തില്‍ പ്രതിഷേധവുമായി സ്വദേശി വനിതകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ആവശ്യപ്പെട്ട് പ്രതിഷേധവുമായി സ്വദേശി വനിതകള്‍ stem courses. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ഒരുകൂട്ടം യുവതികള്‍ ധര്‍ണ നടത്തി. ഇംഗ്ലീഷ് ഭാഷാ ബിരുദധാരികളായ യുവതികളാണ് പ്രതിഷേധവുമായെത്തിയത്. തങ്ങള്‍ക്ക് അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കുവൈത്ത് സര്‍കലാശാലയുടെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും രാജ്യത്തെ മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നും ബിരുദ പഠനം കഴിഞ്ഞിറങ്ങിയവരാണ് യുവതികള്‍. ജോലിക്കായി തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങളും പരീക്ഷകളും നടത്തിയെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് തങ്ങളുടെ അപേക്ഷകള്‍ തള്ളുകയായിരുന്നുവെന്നും തങ്ങള്‍ക്ക് ജോലി ഉറപ്പാക്കണമെന്നും വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version