കുവൈത്ത്; കുവൈത്തിൽ വരാനിരിക്കുന്നത് വമ്പൻ പദ്ധതികൾ scene 7 new capital. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 60 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് രാജ്യത്ത് വരാനിരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യം, ഊർജ്ജം എന്നീ മേഖലകളിലെ പദ്ധതികൾക്ക് ആണ് രാജ്യം അംഗീകാരം നൽകിയത്. ഇത്തരം പദ്ധതികള്‍ക്കായി സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം അഞ്ചു ശതമാനത്തിൽ എത്തിയതായാണ് വിവരം. 59.1 ഇന്ത്യൻ ഡോളറിന്‍റെ മൂല്യമുള്ള 14 പൊതു പദ്ധതികളും ഏകദേശം 3.2 ബില്യൺ ഡോളർ മൂല്യമുള്ള നാല് പങ്കാളിത്ത പദ്ധതികളും ഇതില്‍ ഉൾപ്പെടുന്നു. കുവൈത്തിലെ നിർമ്മാണ സാമഗ്രികളുടെ വിപണി സംബന്ധിച്ച് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷം കുവൈറ്റ് സാമ്പത്തിക വ്യവസ്ഥ 5.8% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ രാജ്യം കൊവിഡിന് മുന്‍പുള്ള സാന്പത്തിക വ്യവസ്ഥയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q