കുവൈത്ത് സിറ്റി : കുവൈത്തിൽ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ driver’s പിടി കൂടുന്നതിനായി പുതിയ നീക്കം. ഇതിനായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയതായാണ് വിവരം. ഇത്തരം നിയമ ലംഘകരെ കണ്ടെത്തുകയായണെങ്കിൽ ഇവരെ ഉടൻ തന്നെ നാട് കടത്തൽ കേന്ദ്രത്തിന് കൈമാറാനാണ് നിർദേശം. ഇത് സംബന്ധിച്ച് മന്ത്രാലയം പ്രത്യേകം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനു ആവശ്യമായ നിബന്ധനകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസുകൾ സ്വമേധയാ റദ്ദാക്കുന്ന നടപടികൾ രാജ്യത്ത് തുടരുകയാണ്. 1000 ഡ്രൈവിങ് ലൈസൻസുകളാണ് ഇത്തരത്തിൽ കഴിഞ്ഞ 40 ദിവസങ്ങൾക്കിടയിൽ റദ്ദാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് ഡ്രൈവിങ് ലൈസൻസുകൾ റദ്ധ് ചെയ്യാനുള്ള നടപടികൾ തുടങ്ങിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q