കുവൈത്ത് സിറ്റി : കുവൈത്തിൽ മരുന്ന് വില അയൽ രാജ്യങ്ങളിലെ വിലയുമായി ഏകീകരിക്കാൻ നീക്കം medical education നടക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിനു മുന്നോടിയായി രാജ്യത്തെ മരുന്ന് ഇറക്കുമതി ഫെഡറേഷൻ നേതാക്കളും ആരോഗ്യ മന്ത്രാലയ അധികൃതരും തമ്മിൽ യോഗം ചേർന്നു. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ നിർദേശ പ്രകാരമാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7