കുവൈറ്റ് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് 68 പ്രവാസികളെ കുവൈത്ത് violation ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയ, ജ്ലീബ് അൽ ഷുയൂഖ്, ജഹ്‌റ, അംഘറ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്. മംഗഫ് ഏരിയയിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7