കുവൈത്തിൽ വെടിക്കോപ്പുകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ച് മോക് ഡ്രിൽ നടന്നു privileged access management. ചൊവ്വാഴ്ച വൈകുന്നേരം മിഷ്റഫ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലാണ് അഭ്യാസം നടന്നത്. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമതയും ഏകോപനവും ഇൻ-ഫീൽഡ് സഹകരണവും ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരിശീലനത്തിന്റെ ഭാഗമാണ് ഈ വ്യായാമം. അടിയന്തര സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസുകാരുടെ കാര്യക്ഷമത ഈ അഭ്യാസം വർധിപ്പിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.സുരക്ഷയുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും മറുപടി നൽകാൻ മന്ത്രാലയത്തിന്റെ മാധ്യമ, പൊതുകാര്യ വകുപ്പ് തയ്യാറാണെന്നും പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX