കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി air indiaexpress എയർ ഇന്ത്യ. കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 6 മുതൽ 9 വരെ കനത്ത തിരക്ക് അനുഭവപ്പെട്ടേക്കും എന്നാണ് മുന്നറിയിപ്പ്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് റൺവേ അടച്ചതിനെ തുടർന്ന് ഫ്ലൈറ്റുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനാലാണ് ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ (സിസിജെ) നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ ചെക്ക്-ഇൻ നടപടികൾ സുഗമമാക്കുന്നതിന് പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് ചെക്ക്-ഇൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യാൻ എയർ ഇന്ത്യാ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരം സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് എയർ ഇന്ത്യ അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX