കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 26,771 ട്രാഫിക് നിയമലംഘനങ്ങൾ violation. 125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായിട്ടാണ് രാജ്യത്ത് പരിശോധന കർശനമാക്കിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ഉദ്യോഗസ്ഥരാണ് ആറു ഗവർണറേറ്റുകളിലും പരിശോധന സംഘടിപ്പിക്കുന്നത്. അതോടൊപ്പം തന്നെ, താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾക്കായി അധികൃതർക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1