എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനോടനുബന്ധിച്ച് വിമാന സർവീസുകളിൽ താത്കാലിക നിയന്ത്രണമുണ്ടാകുമെന്ന് aero india അധികൃതർ.ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾക്കാണണ് താത്കാലിക നിയന്ത്രണമുണ്ടാകുക. വിമാനത്താവളം അധികൃതരാണ് യാത്രക്കാർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഫെബ്രുവരി 8 മുതൽ 17 വരെയാണ് വിവിധ സമയങ്ങളിൽ വിമാനത്താവളത്തിൽ നിയന്ത്രണമുണ്ടാവുക. വിമാനത്തിന്റെ സമയക്രമമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയ്ക്കായി അതാത് വിമാനക്കമ്പനികളുമായി യാത്രക്കാർ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി. എയ്റോ ഇന്ത്യയുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനവും നടക്കുന്നുണ്ട്. ഫെബ്രുവരി 13 മുതൽ 17 വരെയാണ് പരിപാടി. യെലഹങ്ക വ്യോമസേനാ താവളത്തിലാണ് എയ്റോ ഇന്ത്യ ഷോ നടക്കുന്നത്. ബുധനാഴ്ചയാണ് പരിപാടിയുടെ റിഹേഴ്സൽ ആരംഭിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1