കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് പ്രാണികൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കൊണ്ടു വരുന്നത് നിരോധിച്ചു kofta. എല്ലാത്തരം പ്രാണികളുടെയും പുഴുക്കളുടെയും ഉപയോഗം നിരോധിക്കുന്ന അംഗീകൃത ഗൾഫ് ചട്ടങ്ങൾ (ഹലാൽ ഭക്ഷണത്തിനുള്ള പൊതു ആവശ്യകതകൾ) അനുസരിച്ചാണ് ഈ ഭക്ഷണങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഫുഡ് ടെക്നിക്കൽ കമ്മിറ്റി അറിയിച്ചു. ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിനായി പ്രാണികളെ ഉപയോഗിക്കാൻ അനുമതി നൽകി കൊണ്ട് കഴിഞ്ഞ ആഴ്ച യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഇത്തരം ഭക്ഷ്യവസ്തുക്കൾ നിരോധിക്കുന്നതായി കുവൈത്ത് അധികൃതർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജിസിസിയിലെ മറ്റു ചില രാജ്യങ്ങളും സമാനമായി നിരോധനം ഏർപ്പെടുത്തിയിരുന്നു. വിവിധയിനം പാറ്റകൾ, പഴുതാരകൾ, വിരകൾ മുതലായവയെ ഉണക്കി പൊടി രൂപത്തിൽ റൊട്ടി, ബിസ്ക്കറ്റ്, പാസ്ത, സോസുകൾ, എന്നീ ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കാനുള്ള അനുമതിയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1