കുവൈത്ത് സിറ്റി : പ്രണയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും flower shope വൻ തിരക്ക്. ഈജിപ്ത്, ഇന്ത്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചുവന്ന റോസാപ്പൂക്കൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ശരാശരി ഒരു കടയിൽ 2,500 റോസാപ്പൂക്കളെങ്കിലും പ്രണയ ദിനത്തിൽ വില്പനക്കായി വെക്കുമെന്നാണ് വിവരം.പൂച്ചെണ്ടുകളായാണ് 90% വിൽപ്പനയും നടക്കുന്നത്. 5 ദിനാർ മുതൽ 140 ദിനാർ വരെയാണ് പൂച്ചെണ്ടുകളുടെ വില.പൂച്ചെണ്ടുകളിൽ അടങ്ങിയിരിക്കുന്ന പൂക്കളുടെ അളവ്, അവയുടെ രൂപ കല്പന മുതലായ ഘടങ്ങളെ ആശ്രയിച്ചാണ് വില കണക്കാക്കുന്നത്. ഇത്തവണ ഓൺ ലൈൻ വഴിയാണ് 70 ശതമാനം ഓര്ഡറുകളും ലഭിക്കുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. ഹോട്ടലുകളിലും ഈ ദിനത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് പേർക്കുള്ള അത്താഴത്തിനു ചില പഞ്ച നക്ഷത്ര ഹോട്ടലുകളിൽ 70 ദിനാർ വരെ നിരക്ക് ഈടാക്കുന്നുണ്ട്. രാത്രി താമസ സൗകര്യത്തിനു 150 ദിനാർ വരെ ഈടാക്കുന്ന ഹോട്ടലുകളുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1