കുവൈത്ത് സിറ്റി: ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബിഷ്ത്. അറബ് പുരുഷ വസ്ത്രമായ womens bisht ബിഷ്ത് അറബ് ലോകത്തിന്റെ ഐഡന്റി കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ബിഷ്ത് എന്ന വിശേഷണത്തോടെയാണ് കുവൈത്തിലെ നീളൻ ബിഷ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. 48 ദിവസമെടുത്താണ് ബിഷ്ത് തയാറാക്കിയത്. ഈ ബിഷ്തിന് 17×16 മീറ്റർ നീളം വരും. ഇതോടെ സൗദി അറേബ്യ സ്ഥാപിച്ച റെക്കോഡാണ് ഭേദിച്ച് കുവൈത്ത് ഗിന്നസ് ബുക്കിൽ ഇടെ പിടിക്കുകയായിരുന്നു. അൽ ബാഗ്ലി എക്സിബിഷൻറെ നേതൃത്വത്തിലാണ് ബിഷ്ത് നിർമിച്ചത്. ഗിന്നസ് ബുക്ക് ആർബിട്രേറ്റർ കെൻസി അൽ ദഫ്രാവി അൽ ബാഗ്ലി എക്സിബിഷൻ ഉടമ റിയാദ് അൽ ബാഗ്ലിക്ക് സർട്ടിഫിക്കറ്റ് കൈമാറി. സഹ്റയിലെ 360 മാളിൽ പ്രദർശിപ്പിച്ച ബിഷ്ത് കാണാൻ നിരവധി പേർ എത്തുന്നുണ്ട്. അറബ് ലോകത്ത് ഏറെ പ്രചാരമുള്ള പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് പ്രത്യേക അവസരങ്ങളിലാണ് അണിയുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1