കുവൈത്ത് സിറ്റി : കുവൈത്തിൽ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ക്ലിനിക്കൽ court സൈക്കോളജിസ്റ്റിന് ശിക്ഷ വിധിച്ച് കോടതി. കുവൈത്ത് ക്രിമിനൽ കോടതി ജഡ്ജി അബ്ദുല്ല അൽ ഉത്മാന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതിക്ക് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. മയക്ക് മരുന്നിനു അടിമകളായ ജയിൽ പുള്ളികൾക്കാണ് പ്രതി മയക്കുമരുന്ന് എത്തിച്ച് നൽകിയത്. ഈ തടവുകാർക്ക് മാനസിക രോഗ ചികിത്സയും മയക്ക് മരുന്ന് ആസക്തിക്ക് എതിരെ കൗൺസിലിങ്ങും നൽകാൻ നിയോഗിക്കപ്പെട്ടയാളായിരുന്നു പ്രതി. എന്നാൽ ഇയാൾ ഈ പദവി ദുരുപയോഗം ചെയ്ത് ജയിലിലേക്ക് മയക്ക് മരുന്ന് കടത്തുകയും രോഗികളായ തടവുകാർക്ക് മയക്ക് മരുന്ന് വിതരണം ചെയ്യുകയും ചെയ്തെന്നാണ് കേസ്. ഇത്തരത്തിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്നതിന് ഇയാൾ പ്രതിഫലവും ഈടാക്കിയിരുന്നു എന്നാണ് വിവരം. അതേസമയം, മയക്കുമരുന്ന് എത്തിച്ച് നൽകിയതിന് പ്രതി കൈക്കൂലി വാങ്ങി എന്ന കുറ്റം ഉദ്യോഗസ്ഥർക്ക് തെളിയിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾക്കെതിരെ ചുമത്തപ്പെട്ട മറ്റ് രണ്ട് കുറ്റങ്ങളും കണക്കിലെടുത്ത് പ്രതിക്ക് തടവിനോടൊപ്പം കോടതി 6000 ദിനാർ പിഴ ശിക്ഷയും വിധിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1