കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഒരു റാന്‍സംവെയർ ലിങ്കായ വൈറസ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി അധികൃതർ. ഇത് സംബന്ധിച്ച് കുവൈത്ത് ഇലക്ട്രോണിക് മീഡിയ സൈബർ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ റാഷിദ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിരവധി കമ്പനികളാണ് ഈ വൈറസിന് ഇരയായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ലിങ്ക് തുറന്ന് കഴിഞ്ഞാൽ എല്ലാ ഫയലുകളും എൻക്രിപ്റ്റ് ചെയ്യുകയും ഈ എൻക്രിപ്ഷൻ ഡീക്രിപ്റ്റ് ചെയ്യുന്നതിന് പകരമായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭൂചലനങ്ങള്‍ പോലുള്ളവയുടെ വീഡിയോകൾ കാണുന്നതിനുള്ള വ്യാജ ലിങ്കുകൾ സൃഷ്ടിക്കുന്നതാണ് ഹാക്കർമാരുടെ രീതിയെന്നും സുരക്ഷാ അധികൃതർ അറിയിച്ചു . ഹാക്ക് ചെയ്യപ്പെട്ട ശേഷം പണം നല്‍കാൻ 24 മണിക്കൂറാണ് സമയപരിധി നൽകുക. പണമടയ്ക്കാത്ത സാഹചര്യത്തിൽ വ്യക്തിഗത ഫയലുകളായാലും കമ്പനി ഫയലുകളായാലും പൂർണ്ണമായും നശിപ്പിക്കപ്പെടും. എന്നാല്‍, പണം നല്‍കിയാലും ഫയലുകള്‍ തിരികെ ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും അധികൃതര്‍ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1