കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരെ പ്രതിസന്ധിയിലാക്കി ബാഗ് മോഷണം. നിരവധിപേരാണ് വിമാനത്താവളത്തിൽ എത്തിയ ശേഷം ബാഗുകൾ മോഷ്ടിക്കപ്പെട്ടതായി പരാതിപ്പെടുന്നത്. വിദേശത്ത് നിന്ന് വരുന്ന ബാഗുകൾ ലക്ഷ്യമിട്ട് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക് വാതിൽ തുറക്കുന്നതാണ് നിലവിലെ സാഹചര്യം. സംഭവത്തിൽ സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ കുവൈത്ത് എയർപോർട്ടിലെ സുരക്ഷാ നടപടികൾ ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1