കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. പരിശോധനയില്‍ നാർക്കോട്ടിക്ക് ഹാഷിഷും മറ്റ് ചില സൈക്കോട്രോപിക്ക് പദാർത്ഥങ്ങളുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും അധികാരപരിധിയിലുള്ള നാർക്കോട്ടിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB