കുവൈത്ത് സിറ്റി:കുവൈത്തിൽ നിയന്ത്രണം നഷ്ടമായ കാർ പാർക്കിങ് ഏരിയയിലേക്ക് പാഞ്ഞുകയറി എട്ടു വാഹനം തകർത്തു. മംഗഫ് ബ്ലോക്ക്-1 ൽ ദബ്ബൂസ് കോംപ്ലക്സിലാണ് സംഭവം. ശനിയാഴ്ച പുലർച്ച അഞ്ചിനാണ് അപകടം ഉണ്ടായത്.
വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം. മലയാളികൾ അടക്കമുള്ള പ്രവാസികളുടേതാണ് കേടുപാടുവന്ന വാഹനങ്ങൾ. വാഹനങ്ങൾ നിരയായി നിർത്തിയിട്ടിരുന്നതിനാൽ ഒന്നിൽ ഇടിച്ചതോടെ അവ മറ്റുള്ളവയിലും കൂട്ടിമുട്ടിയത് നഷ്ടങ്ങളുടെ എണ്ണം കൂട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB