കുവൈത്ത് സിറ്റി: കുവൈത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് തടവ് ശിക്ഷ driverfix. അശ്രദ്ധമായി വാഹനം ഓടിച്ച്
മനഃപൂർവം രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചെന്നാണ് പ്രതിക്കെതിരായ കേസ്. ഇയാൾക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ട്രാഫിക് കോടതി വിധിച്ചത്. ഇയാൾ അശ്രദ്ധമായി വാഹനമേടിക്കുന്നതിന്റെയും മനഃപൂർവം രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്രവൃത്തി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്ത് ശിക്ഷ വിധിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue