കുവൈത്ത് സിറ്റി; കുവൈത്തിൽ അടുത്ത ബുധനാഴ്ചയോടെ ശൈത്യകാലം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി weather station അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചിരുന്നു. അതോടൊപ്പം തന്നെ തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെയുള്ള മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബിയുടെ പ്രവചനം. രാത്രി നേരിയ തണുപ്പും, പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതുമായതിനാൽ, വസന്തത്തിന്റെ അടയാളങ്ങൾ ചെടികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. വരും ദിവസങ്ങളിൽ കാറ്റിന്റെ ദിശ തെക്കുകിഴക്ക് മുതൽ അസ്ഥിരമായിരിക്കും, വേഗത മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെയാണ്. വരും ദിവസങ്ങളിൽ കൂടിയ താപനില 32 മുതൽ 32 വരെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue