Flightകോക്പിറ്റിൽ നിന്ന് പുക ഉയർന്നു, ഉടനെ തീ പടർന്നു, വിമാനം തീപിടിച്ച് തകർന്നു വീണ് ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; മകൾക്ക് ​ഗുരുതര പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. 63-കാരിയായ റോമ ഗുപ്തയാണ് flight മരിച്ചത്. ഇവർ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലൻഡിന് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 33കാരിയായ മകൾ റീവ ഗുപ്തയ്ക്കും പൈലറ്റിനും ​ഗുരുതരമായി പരിക്കേറ്റു. ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനമാണ് തകർന്ന് വീണത്. വിമാനം ലാന്റിങ്ങിന് മുമ്പ് തീ പിടിക്കുകയും തകർന്ന് വീഴുകയുമായിരുന്നു. കോക്പിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി പൈലറ്റ് പറഞ്ഞുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിമാനം തകർന്നുവീണ ഉടൻ തന്നെ റോമ മരിച്ചു.റീവയും പൈലറ്റ് ഇസ്ട്രക്ടറും ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. നാട്ടുകാരാണ് രണ്ടുപേരേയും വിമാനത്തിൽ നിന്നും വലിച്ചെടുത്ത് രക്ഷിച്ചത്. യുഎസിൽ ഫിസിഷ്യൻ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണ് റീവ. അപകടത്തിൽപെട്ട വിമാനത്തിന് നേരത്തെ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാ പരിശോധനകളും പൂർത്തിയായി പ്രവർത്തന സജ്ജമായിരുന്നുവെന്നുമാണ് അധികൃതർ പറയുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം തുടരും. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version