കുവൈറ്റ് സിറ്റി: കുവൈത്ത് കിരീടാവകാശിക്ക് യോഗ്യതാപത്രം സമർപ്പിച്ച് കുവൈറ്റിലെ kuwait പുതിയ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് യോഗ്യതാപത്രം സമർപ്പിച്ച വിവരം ആദർശ് സ്വൈക തന്നെയാണ് പങ്കുവച്ചത്. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹ്, കുവൈറ്റ് സർക്കാർ, ജനങ്ങൾ എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക കാലാവധി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ശക്തമായ ബന്ധമാണെന്നും കുവൈറ്റിന്റെ ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ നിർണായക സ്ഥാനം വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇന്ത്യയുടെ ഊർജ സുരക്ഷയിൽ കുവൈറ്റ് നിർണായകമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടൽ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സ്ഥാനപതി എന്ന നിലയിലുള്ള തന്റെ മുൻഗണനാവിഷയമെന്നും കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും ഇന്ത്യൻ സ്ഥാപനതി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue