കുവൈത്ത്; കുവൈത്തിൽ ഇസ്രായേൽ സ്ഥാപനത്തിന്റെ പേരുള്ള കടകൾ അടച്ചുപൂട്ടി. thrift അവന്യൂസ് മാളിൽ പ്രവർത്തിച്ചിരുന്ന കടയാണ് പൂട്ടിയത്. കടയിലെ സാധനങ്ങൾ വാണിജ്യ, വ്യവസായ മന്ത്രാലയ ഇൻസ്‌പെക്ടർമാർ കണ്ടുകെട്ടി. കടയുടെ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘനം അധികാരികളെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. രാജ്യത്ത് ഇസ്രായേൽ ചിഹ്നങ്ങളും വസ്തുക്കളും വിൽപ്പന നടത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് കട അടച്ചുപൂട്ടിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue