കുവൈത്ത് സിറ്റി; കുവൈത്തിൽ രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തി എന്ന കുറ്റത്തിന് ബ്ലോഗർക്ക് fine വൻ തുക പിഴ. 2000 കുവൈറ്റ് ദിനാർ ആണ് ക്രിമിനൽ കോടതി പിഴയിനത്തിൽ ചുമത്തിയത്. കുവൈത്ത് എംപി ഉബൈദ് അൽവാസിയെ അമേരിക്കയിൽ ചികിത്സിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ബ്ലോഗർ പരസ്യപ്പെടുത്തിയത്. ആശുപത്രി രേഖകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിടുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്ത എംപി മെഡിക്കൽ റിപ്പോർട്ടുകളുടെ ഫോട്ടോകൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ രഹസ്യ രേഖകൾ പരസ്യപ്പെടുത്തുക, എംപിയെ അപമാനിക്കുക, മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിൽ നഷ്ടപരിഹാരത്തുക തീരുമാനിക്കാൻ സിവിൽ കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue