theftകന്നുകാലി മോഷണം ക്യാമറയിൽ കുടുങ്ങി; കുവൈത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴുത്തിൽ നിന്ന് ആടുകളെ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ theft. മൂന്ന് യുവാക്കൾ കബ്ദ് ഏരിയയിലെ കന്നുകാലി തൊഴുത്തിൽ നിന്ന് ആടുകളെ മോഷ്ടിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായി മണിക്കൂറുള്ളിൽ തന്നെ പ്രതികൾ പിടിയിലായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. മൂന്ന് യുവാക്കൾ തന്റെ ആടുകളെ മോഷ്ടിച്ചതായി കുവൈത്ത് പൗരൻ കബ്ദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കന്നുകാലി തൊഴുത്തിലെ സുരക്ഷാ ക്യാമറയിൽ മോഷണ വീഡിയോ പതിഞ്ഞിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. അന്വേഷണങ്ങൾ ഒടുവിൽ മൂന്ന് മോഷ്ടാക്കളുടെ ഐഡന്റിറ്റിയും അവരുടെ സ്ഥലങ്ങളും കണ്ടെത്താൻ ഉദ്യോ​ഗസ്ഥർക്ക് കഴിഞ്ഞു. 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ചോദ്യം ചെയ്യലിൽ ആടുകളെ മോഷ്ടിച്ച് ആട്ടിൻ ചന്തയിൽ വിറ്റതായി ഇവർ സമ്മതിച്ചു. ഇതനുസരിച്ച് പ്രതികളെ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version