കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍
നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാനുള്ള തീരുമാനവുമായി ആരോഗ്യ മന്ത്രാലയം. നിരത്തുകളിലും സോഷ്യല്‍ മീഡിയിലും വരുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.മെഡിക്കൽ സൗകര്യങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തോ തുക പ്രഖ്യാപിക്കാൻ പ്രാക്ടീഷണർമാർക്കും മെഡിക്കൽ സൗകര്യങ്ങളുടെ ഉടമകൾക്കും അനുവാദമില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. സ്വകാര്യ മെഡിക്കൽ മേഖലയിലെ ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ, ആശുപത്രികൾ എന്നിവയുടെ മെഡിക്കൽ പരസ്യങ്ങളിൽ നിരീക്ഷിച്ച് പൊതു മര്യാദകള്‍ ലംഘിക്കുന്നവെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

റോഡുകളിലും തെരുവുകളിലും പരസ്യം ചെയ്യുന്നതിനുള്ള ഏതെങ്കിലും മാർഗത്തിൽ ആരോഗ്യ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുക പരസ്യപ്പെടുത്തുന്നത് അനുവദനീയമല്ലെന്ന് തീരുമാനത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version