കുവൈത്തില്‍ മസാജ് സെന്ററുകളില്‍ റെയ്‍ഡ്: സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ അധികൃതരുടെ പരിശോധന. രാജ്യത്ത് മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‍ഡ് നടത്തിയത്.

പരിശോധനകള്‍ക്കിടെ ആറ് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version