കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച പുലർച്ച മുതൽ ഉച്ചവരെ രാജ്യത്ത് ഇടിയോടുകൂടിയ rain മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റെസിഡൻഷ്യൽ നഗരമായ സബാഹ് അൽ അഹ്മദിലും സമീപ പ്രദേശങ്ങളിലും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. ഇവിടെ മഴ 37 മില്ലിമീറ്ററിൽ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നത്. ബാക്കി റെസിഡൻഷ്യൽ ഏരിയകളിൽ എട്ടു മുതൽ 16 മില്ലിമീറ്റർ വരെ മഴ കിട്ടിയേക്കാം. മഴ ശക്തമായാൽ റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue