കുവൈത്ത് സിറ്റി; കുവൈത്തിൽ നവജാത ശിശുവിനെ മരത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിbaby crocs. രാജ്യത്ത് ഇന്നലെയുണ്ടായ കാറ്റും മഴയും കുഞ്ഞ് അതിജീവിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട വ്യക്തി ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയും തെരച്ചിൽ നടത്തുകയും ചെയ്തു. പൂർണ്ണ ആരോഗ്യത്തോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ മുബാറക് ആശുപത്രിയിലേക്ക് മാറ്റി. പൊതുസ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച വ്യക്തി കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കൾക്കായും അന്വേഷണം തുടങ്ങി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue