അബുദാബി;∙ ബിഗ് ടിക്കറ്റിന്റെ ഗ്യാരണ്ടീഡ് പ്രതിവാര ഇ-ഡ്രോയുടെ ഈയാഴ്‌ചയിലെ നറുക്കെടുപ്പിൽ മലയാളി big ticket log in ഉൾപ്പെടെ മൂന്നു പേർക്ക് 22 ലക്ഷത്തിലേറെ രൂപ വീതം ലഭിച്ചു. അബുദാബി വിമാനത്താവളത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു പ്രവാസി മലയാളിയായ ബിജിൻ മധുസൂദനനെ തേടിയാണ് ഇക്കുറി ഭാഗ്യമെത്തിയത്. എയർപോർട്ടിൽ നിന്നു തന്നയൊണ് ബിജിൻ ടിക്കറ്റ് എടുത്തത്. 2015 മുതൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ടെന്നും ബിജിൻ പറയുന്നു. കഴിഞ്ഞ 12 വർഷമായി അബുദാബിയിൽ ആണ് ഇദ്ദേഹം താമസിക്കുന്നത്. ഒരു ദിവസം തനിക്ക് ഇതിലും വലിയ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ഒരു വർഷം മുൻപ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ട് പിന്നീട് ടിക്കറ്റെടുക്കാൻ തുടങ്ങിയ വിശാൽ ആണ് അടുത്ത വിജയി. ഇന്ത്യക്കാരനായ വിശാൽ രത്തൻപാൽ ഐടി കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. സമ്മാനം ത ന്റെ കടം തീർക്കാൻ പണം ഉപയോഗിക്കുമെന്നും ബാക്കി തുക കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുമെന്നും വിശാൽ വ്യക്തമാക്കി. രശ്മി അഹൂജയാണ് ആദ്യ ആഴ്ചയിലെ മൂന്നാമത്തെ ഇ-ഡ്രോ വിജയി. കഴിഞ്ഞ 10 വർഷമായി ദുബായിൽ താമസിക്കുന്ന രശ്മി നിലവിൽ ഇമിഗ്രേഷൻ അഡ്വൈസറായി ജോലി ചെയ്യുന്നു. തന്റെ ഭർത്താവിനും അവളുടെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ മൂന്ന് വിജയികൾക്ക് എല്ലാ ആഴ്‌ചയും 100,000 ദിർഹം സമ്മാനിക്കും. പ്രമോഷൻ തീയതികളിൽ ടിക്കറ്റ് വാങ്ങുന്ന ഏതൊരാൾക്കും 2023 ഏപ്രിൽ 3-ന് 20 ദശലക്ഷം ദിർഹത്തിന്റെ വൻ സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. മാർച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue