കുവൈറ്റിൽ റമദാൻ മാസത്തിലെ അവസാന പത്തുദിവസങ്ങൾ അവധി നൽകാൻ നിർദ്ദേശം. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിർദേശത്തിന് പാർലമെന്റിലെ മാനവ വിഭവ ശേഷി സമിതി അംഗീകാരം നൽകി. ഹമദ് അൽ ഉബൈദ് എം. പിയാണ് നിർദേശം സമർപ്പിച്ചത്. പുണ്യമാസത്തിൽ വ്രതാനുഷ്ഠാനം ഉൾപ്പെടേയുള്ള ആരാധന കർമ്മങ്ങളിൽ പൂർണ്ണമായും പങ്കാളികളായി കുവൈറ്റ് ജനത കാട്ടുന്ന അഭിലാഷം കണക്കിലെടുത്തു കൊണ്ടാണ് ഈ ഒരു നിർദേശം സമർപ്പിച്ചതെന്ന് ഹമദ് അൽ ഓബൈദി എം. പി. വ്യക്തമാക്കി. ഇതിലൂടെ റമദാനിന്റെ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഭ അംഗീകരിച്ചാൽ ഈ നിർദേശം നിയമ പരമായി പ്രാബല്യത്തിൽ വരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue