കുവൈത്ത് സിറ്റി: ഹജ്ജ് ക്വോട്ട വർധിപ്പിക്കണമെന്ന ആവശ്യവുമായി കുവൈത്ത് സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നൽകി hajj. ഉംറയും ഹജ്ജും നിർവഹിക്കാൻ ബിദൂനികൾക്ക് അവസരം നൽകണം എന്ന അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. എൻഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. 8,000 ഹജ്ജ് ക്വാട്ടയാണ് ഇക്കുറി കുവൈത്തിന് അനുവദിച്ചത്. എന്നാൽ ഓൺലൈൻ വഴി 40000ത്തോളം അപേക്ഷകൾ ലഭിക്കുകയും ചെയ്തു. കുവൈത്തിന്റെ അപേക്ഷ സൗദി അധികൃതർ ഈ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. കുവൈത്തിൽ ഈ വർഷം സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും ഹജ്ജിന് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നു. ജനുവരി 28 ആരംഭിച്ച രജിസ്ട്രേഷൻ ഫെബ്രുവരി 29നാണ് അവസാനിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue